തിരുവനന്തപുരം: യുഡിഎഫിന്റെ മേഖലാജാഥകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെഎം മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ജാഥകള്‍ പുനക്രമീകരിക്കണമെന്ന ശക്തമായ നിലപാട് മാണി മുഖ്യമന്ത്രിയെ അറിയിച്ചു. ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നിലവിലുള്ളൂ എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ജാഥകള്‍ മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്പി കെപിസിസി വിഷയത്തില്‍ തീരുമാനം എടുത്തതിലുള്ള അതൃപ്തി മാണി മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന. ജാഥ മാറ്റിവയ്ക്കില്ല എന്ന തീരുമാനവുമായി മുന്നോട്ടു പോയാല്‍ ജാഥ ബഹിഷ്കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് നീങ്ങാന്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ധാരണയായിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിക്കും. വിദേശത്തേയ്ക്ക് പോകുന്നതിനാല്‍ മാണി യോഗത്തില്‍ പങ്കെടുക്കില്ല.
കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മാറ്റിവയ്ക്കില്ലെന്ന് ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ തീരുമാനം എടുത്തതിന്റെ പശ്ചാത്തലത്തിലാണ് മാണി മുഖ്യമന്ത്രിയെ കാണുന്നത്.
Discussion about this post