കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. എന്നാല്‍ വിഎസുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. വര്‍ഗീയതക്കെതിരായി മുന്നണിക്കതീതമായ നിലപാടിന്റെ ഭാഗമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post