കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാന്ജി പുതുതായി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത് മമതയുടെ പ്രധാനമന്ത്രി മോഹത്തിന്റെ ഭാഗമെന്ന് പരിഹസിച്ച് ബിജെപി. ഡി.ജി.പി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന സുരജിത് കര് പുരകായസ്തയെയാണ് സംസ്ഥാനത്തിന്റ സുരക്ഷാ ഉപദേഷ്ടാവായി മമത നിയമിച്ചിരിക്കുന്നത്. ബംഗാളില്‍ ഇത് ആദ്യമായാണ് സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് എന്ന തസ്തിക സൃഷ്ടിക്കുന്നത്. ഇത് മമതയുടെ സ്ഥാനമോഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തിയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.
‘വിരമിക്കുന്ന ഡി.ജി.പി ആരുടെ സുരക്ഷയെ കുറിച്ചാണ് ഉപദേശം നല്കാന് പോകുന്നത് മമതാ ബാനര്ജിയുടെതാ ജനങ്ങളുടെതോ’ എന്നാണ് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയുടെ ചോദ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ഇദ്ദേഹം സംരക്ഷിച്ചത് നാമെല്ലാം കണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
പോലിസ് മന്ത്രി (ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് മമതാ ബാനര്‍ജിയാണ്) പൂര്‍ണമായും പരാജയമാണ്. മമതാ ബാനര്‍ജി ഈ തസ്തിക സൃഷ്ടിച്ചത് സുരജിത് കറിനു വേണ്ടി മാത്രമാണെന്നും രാഹുല്‍ സിന്‍ഹ ആരോപിച്ചു.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും കൈകാര്യം ചെയ്യാനറിയാത്ത ഡയറക്ടര്‍ ജനറലിന് സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ്. തൃണമൂല്‍ സര്‍ക്കാര്‍ നടത്തിയ ലജ്ജാകരമായ ഈ ഗൂഢാലോചന മമതയുടെ പ്രധാനമന്ത്രി മോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. സുരജിത് കൊല്‍ക്കത്ത കമീഷണര്‍ എന്ന നിലയിലും ഡി.ജി.പി എന്ന നിലയിലും പരാജയമായിരുന്നു. ഡി.ജി.പി സ്ഥാനം അനധികൃതമായി നീട്ടി നല്കി. ഇപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവാക്കുകയും ചെയ്തിരിക്കുന്നുവെന്നും സിന്‍ഹ ആരോപിച്ചു. 2016ല്‍ വിരമിക്കേണ്ടിയിരുന്ന സുരജിത് കറിന് ഡി.ജി.പി എന്ന നിലയില്‍ രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു.
മമതാ ബാനര്‍ജിയുടെ പ്രധാനമന്ത്രി മോഹം യഥാര്‍ഥത്തില്‍ നടക്കില്ലെന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ കേന്ദ്രത്തില്‍ അജിത് ദോവലിന്റതു പോലെ സംസ്ഥാനത്തും തസ്തിക രൂപീകരിച്ച് ആ വിഷമം മറക്കുകയാണന്നും സിന്‍ഹ വ്യക്തമാക്കുന്നു.
Discussion about this post