ഏതാനും ദിവസങ്ങള്‍ മുമ്പെയാണ് മോഹന്‍ലാല്‍ കൈയ്യില്‍ ഡംബല്സുമായി നല്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇപ്പോളിതാ ജിമ്മില്‍ നിന്നുമുള്ള മറ്റൊരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു. വീഡിയോ കണ്ട് ആഹ്ളാദിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്.
https://www.facebook.com/ActorMohanlal/videos/1736654613056894/
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഫിറ്റ് ഇന്ത്യ ഹിറ്റ് ചലഞ്ച് ക്യാംപെയിനിന്റെ ഭാഗമായുള്ള വെല്ലുവിളിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെ മോഹന്‍ലാല്‍ ചലഞ്ച് സ്വീകരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നുളള ചിത്രങ്ങള്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ലാലേട്ടനെ നായകനാക്കി ഹിറ്റ്മേക്കര് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം യുകെയില്‍ ആരംഭിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ലാലേട്ടന്റെ ചുള്ളന് ഫോട്ടോയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പുതിയ ചിത്രവും ഇവിടെ നിന്നുളളതാണെന്നാണ് വിവരം.
Discussion about this post