നാഗപൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പറയാനുള്ളത് അവിടെ പറയുമെന്നും പ്രണബ് മുഖര്‍ജി വിശദീകരിച്ചു. നേരത്തെ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ആർഎസ്എസിന് എതിരാളികളുണ്ടാകാം പക്ഷേ ശത്രുക്കളില്ല എന്നാണ് പ്രണബ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച നടപടിയെ ആർഎസ്എസ് നേതാവ് രാകേഷ് സിൻഹ വിശദീകരിച്ചത്. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഇതുപോലെ ശിബിരങ്ങൾക്ക് ക്ഷണിക്കാറുള്ളതാണ്. ആർഎസ്എസിനെ അറിയുന്നവർക്ക് ഇതിൽ പുതുമയില്ലെന്നും ആർഎസ്എസ് വാർത്താ കുറിപ്പിൽ പറയുന്നു. രാജ്യത്ത് രാഷ്ട്രീയ തൊട്ടുകൂടായ്മ പാടില്ലെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ വാക്കുകൾ.
ജൂൺ ഏഴിനാണ് നാഗ്പൂരിലെ ആർഎസഎസ് ക്യാമ്പ്.
Discussion about this post