മുസാഫര്‍നഗര്‍: ആറുവയസ്സുള്ളപ്പോള്‍ ആണ് ഹിതേഷ് കുമാറിന്റെ പിതാവ് കാര്‍ഗിലില്‍ കൊല്ലപ്പെടുന്നത്. രജപുത്താന റൈഫിള്‍സിന്റെ രണ്ടാം ബറ്റാലിയനിലെ ലെന്‍സ് നായ്ക്ക് ആയിരുന്ന ബച്ചന് സിംഗ് 1999 ജൂണ്‍ 12 രാത്രിയില്‍ കാര്‍ഗില്‍ ടെലോലിങില് വച്ചാണ് കൊല്ലപ്പെട്ടത്. അച്ഛന്റെ ഓര്‍മ്മയ്ക്കുമുന്നില്‍ ജീവിച്ച ആ കുടുംബം ജീവിതം തന്നെ പിറന്ന നാടിനായി മാറ്റി വയ്ക്കുകയാണ്.
അച്ഛനില്ലാത്തതിന്റെ പ്രയാസങ്ങളില്‍ വളരുമ്പോഴും ഇന്ത്യന്‍ സൈന്യത്തില്‍ ചേരണമെന്നായിരുന്നു ഹിതേഷിന്രെ സ്വപ്നം. വളര്‍ന്നപ്പോള്‍ ഹിതേഷും സൈന്യത്തില്‍ ചേരുകയായിരുന്നു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ഇന്ത്യന്‍ കരസേനയില്‍ ലെഫ്റ്റനന്റ് ചുമതലയിലേക്ക് ഹിതേഷ് എത്തി. രാജ്യസേവനത്തിനായി പിതാവ് സേവനമനുഷ്ടിച്ച അതേ ബറ്റാലിയനില്‍ തന്നെ മകനും എത്തി.
ചുമതലയേറ്റ് പരേഡിനുശേഷം ഹൃതേഷ് തന്റെ പിതാവിന് മുസാഫര്‍ നഗറിലെ സിവില്‍ ലൈനിന് സമീപത്തെ സ്മാരകത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.19 വര്‍ഷമായി ഞാന്‍ സൈന്യത്തില്‍ ചേരാന്‍ സ്വപ്നം കാണുകയായിരുന്നു. എന്റെ സ്വപ്നം അമ്മയുടെ സ്വപ്നമായി മാറി. ഇപ്പോള്‍ എന്റെ രാജ്യത്തെ ആത്മാഭിമാനത്തോടും സത്യസന്ധതയോടുംകൂടെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ഹിതേഷ് പറഞ്ഞു.
‘ ബച്ചന് സിംഗ് രക്തസാക്ഷിയായതിനുശേഷം എന്റെ രണ്ടു പുത്രന്മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ എന്റെ ജീവിതം ഞാന്‍ സമര്‍പ്പിച്ചു. ഇന്ന് ഹിതേഷിനെ സൈന്യത്തില്‍ നിയമിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഹിതേഷിന്രെ ഇളയ സഹോദരന് ഹേമന്ദ് സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു വേണ്ട ‘ കാര്‍ഗില്‍ രക്തസാക്ഷിയുടെ സ്മരണയില്‍ ഹിതേഷിന്റെ അമ്മ കാവേരി ഭലയുടെ വാക്കുകളാണിത്.
Discussion about this post