ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. സഖ്യത്തില്‍നിന്നു പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തീരുമാനം. സഖ്യസര്‍ക്കാരില്‍നിന്നു ബിജെപിയുടെ പിന്‍മാറ്റത്തോടെ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായിരുന്നു.
റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. 2014ലാണു ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പിഡിപി – 28, ബിജെപി – 25 മറ്റുള്ളവര്‍ – 36 എന്നിങ്ങനെയാണു നിലവില്‍ കക്ഷിനില. കേവലഭൂരിപക്ഷത്തിന് 44 സീറ്റ് ആണു വേണ്ടത്.
Discussion about this post