ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി വ്യാപാരികൾ, പാക് എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പാക്കിന് പകരം ശ്രീ എന്നാണ് ചേർത്തിരിക്കുന്നത്.
ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളിൽ നിന്ന് ‘പാക്ക്’ എന്ന വാക്ക് ഞങ്ങൾ നീക്കം ചെയ്തു. ‘മോത്തി പാക്കിനെ’ ‘മോത്തി ശ്രീ’ എന്നും ‘ഗോണ്ട് പാക്കിനെ’ ‘ഗോണ്ട് ശ്രീ’ എന്നും ‘മൈസൂർ പാക്കിനെ’ ‘മൈസൂർ ശ്രീ’ എന്നും ഞങ്ങൾ പുനർനാമകരണം ചെയ്തുവെന്ന് ഒരു കടയുടമ പറയുന്നു.
മൈസൂർ പാക്ക് പോലുളള പലഹാരങ്ങളുടെ പേരിൽ നിന്ന് ‘പാക്ക്’ എന്ന പദം എടുത്തുകളഞ്ഞ് പകരം മൈസൂർ ശ്രീ എന്നാക്കിയിരിക്കുകയാണ്. പരമ്പരാഗതമായി ‘പാക്ക്’ എന്ന പദത്തിന്റെ അർത്ഥം സമ്പന്നത എന്നായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയിരുന്ന സ്വർണ് ഭസ്മം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നീ പലഹാരങ്ങളുടെ പേരുകൾ സ്വർണ് ശ്രീ, ചാണ്ടി ശ്രീ എന്നിങ്ങനെ മാറ്റി.
മൈസൂർപാക്ക് ഉണ്ടാക്കുന്ന വിധം
കടലമാവ് – 1 കപ്പ്
നെയ്യ് – 2 കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
തയാറാക്കുന്ന വിധം രണ്ട് കപ്പ് നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത ശേഷം ചെറിയ തീയിൽ വറുത്തെടുക്കുക. ഇത് മൂക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം അരിച്ചെടുക്കണം. ഇതിലേക്ക് അര കപ്പ് നെയ്യും കൂടെ ഒഴിച്ച് മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക.
പാത്രം അടുപ്പിൽ വച്ചതിനുശേഷം അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ഇട്ടു കൊടുത്ത് ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് നന്നായി അലിയിപ്പിച്ചെടുക്കുക ഇത് ഒറ്റ നൂൽ പരുവം ആകുന്നവരെ തിളപ്പിക്കണം. ഒറ്റ നൂൽ പരുവം ആകുമ്പോൾ തന്നെ നേരത്തെ മിക്‌സ് ചെയ്തു വച്ച കടലമാവും നെയ്യും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം. നെയ്യും, കടലമാവും, പഞ്ചസാരയും യോജിച്ചു വരുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക. ഇനി ഇടയ്ക്കിടയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു കൊണ്ടിരിക്കുക 2 കപ്പ് നെയ്യ് മുഴുവനായിട്ട് തീരുന്ന വരെ ചേർത്തുകൊണ്ടിരിക്കണം. പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു വയ്ക്കാം. മൂന്നു മണിക്കൂറിനു ശേഷം തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
Discussion about this post