നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് വാര്‍ഷിക സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ജനറല്‍ ബോര്‍ഡിയില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച സംഘടന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചാനലുകള്‍ പുറത്തു വിട്ടു.
.
അമ്മ സെക്രട്ടറി മമ്മൂട്ടിക്ക് വേണ്ടി ഇടവേള ബാബു അവതരിപ്പിച്ച് എക്‌സിക്യൂട്ടിവില്‍ പാസാക്കി ജനറല്‍ ബോര്‍ഡിയില്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
”ശ്രീ ദിലീപിനെ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവയ്‌ലബില്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ വച്ച് അംഗത്വം റദ്ദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗം ഈ തീരുമാനം വരവിപ്പിക്കാനും, കൂടുതല്‍ നിയമസാധ്യതകള്‍ക്കായി ഇതിന്റെ തുടര്‍ നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനക്കായി മാറ്റിവെക്കുകയും ചെയ്യുന്നു”-
കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കിയത്. തൊട്ടടുത്ത നിര്‍വ്വാഹക സമിതിയോഗത്തില്‍ തന്നെ ഈ തീരുമാനം റദ്ദാക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ കഴിഞ്ഞ മാസം 26ന് ചേര്‍ന്ന ജനറല്‍ ബോര്‍ഡി യോഗത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു.ഇത്തരത്തില്‍ വാര്‍ഷിക പൊതുയോഗത്തിന്റെ അജണ്ടയില്‍ ഉള്ള വിഷയം, യോഗം അംഗീകരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
നേരത്തെ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഡബ്ലിയു സിസിയിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പടെ ഉള്ളവര്‍ പങ്കെടുത്തിരുന്നു. അന്ന് അതിനെ പരസ്യമായി എതിര്‍ക്കാന്‍ രമ്യാ നമ്പീശനെ പോലെയുള്ള തയ്യാറാവാതിരുന്നത് എന്തു കൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ദിലീപിനെ തിരിച്ചെടുത്തതില്‍ പുതിയതായി ചുമതലയേറ്റ അമ്മ പ്രസിഡണ്ട് മോഹന്‍ലാലിനാണ് ഉത്തരവാദിത്തം എന്ന നിലയില്‍ വ്യാപകമായ പ്രതിഷേധമാണ് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്. മോഹന്‍ലാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമവും നടന്നു.
എന്നാല്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം പുതിയ ജനറല്‍ ബോഡി യോഗം അംഗീകരിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് സംഘടന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ച അജണ്ടയെ കുറിച്ച് ഇപ്പോള്‍ രാജിവച്ച നടിമാരില്‍ ചിലര്‍ക്ക് വ്യക്തമായ അറിവുണ്ടായിട്ടും തീരുമാനം പുറത്തു വന്നതിന് ശേഷം വിവാദമുണ്ടാക്കുന്നത് അമ്മയെ പിളര്‍ത്താനുള്ള ചില ഗൂഢനീക്കങ്ങളുടെ ഭാഗമായാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post