ആലപ്പുഴ : കുട്ടനാട്ടിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കാലാവധി കഴിഞ്ഞ അരി അയച്ചെന്നു സൂചന. കണ്‍സ്യൂമര്‍ഫെഡിന്റെ ഹരിപ്പാട് ഡാണാപ്പടിയിലെ ജില്ലാ ഗോഡൗണില്‍ നിന്നുള്ള അരിയാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.ചമ്പക്കുളം, വീയപുരം ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ അരി കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട് . ചമ്പക്കുളത്തേക്ക് 30 ചാക്ക് അരി കഴിഞ്ഞ ദിവസം കൊണ്ടുപോയി.
ഒരു ചാക്കില്‍ 10 കിലോഗ്രാമിന്റെ ഏഴു പാക്കറ്റ് വീതമാണുള്ളത്. കഴിഞ്ഞ മാസം വരെയാണ് ഈ അരിയുടെ ഉപയോഗ കാലാവധിയെന്ന് അരിയുടെ പായ്ക്കറ്റില്‍ വ്യക്തമാണ്. ചില ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും കാലാവധി കഴിഞ്ഞ അരി ഇന്നലെ എത്തിയെന്നും പലയിടത്തും ഇതു വാങ്ങാതെ തിരിച്ചയച്ചെന്നും സൂചനയുണ്ട്.
Discussion about this post