പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഹാനാനും. കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ക്ഷനില്‍ കോളേജ് യൂണിഫോമില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഹനാനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിറകെയാണ് സംവിധായകന് അരുണ്‍ ഗോപിയാണ് തന്റെ രണ്ടാമത്തെ ചിത്രത്തില്‍ മികച്ച വേഷം ഹനാന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്.
പഠിക്കാനുള്ള ആഗ്രഹം കാരണം പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് വൈകുന്നരങ്ങളില്‍ മീന്‍ വില്ക്കാന് പോകുന്ന ഹനാന്റെ ജീവിതം വാര്‍ത്തയായിരുന്നു.
മികച്ച അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഹനാന്. ഈ കുട്ടിയെ അന്തരിച്ച നടന് കലാഭവന്‍ മണി പല വേദികളിലും പങ്കെടുപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് തനിക്ക് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ ആവശ്യമായ വേതനം ഹനാന് ലഭിക്കുന്നതായി ഉറപ്പു വരുത്തുമെന്നും അരുണ്‍ ഗോപി
പറഞ്ഞു.
തൃശൂര്‍ സ്വദേശിനിയായ ഹനാന് പാലാരിവട്ടം തമ്മനം ജംഗ്ഷനിലാണ് വൈകുന്നരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്നത്. അതിരാവിലെ മൂന്ന് മണിക്കാണ് ഹനാന്റെ ദിവസം ആരംഭിക്കുന്നത്. രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂര്‍ പഠിച്ച ശേഷം പിന്നീട് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ഹനാന് ചമ്പക്കര മത്സ്യ മാര്‍ക്കറ്റിലേക്ക് പോകും. അതിന് ശേഷം അവിടെ നിന്ന് മീനും സൈക്കിളും ഒരു ഓട്ടോയില്‍ കയറ്റി ശേഷം ഹനാന് തമ്മനത്തേക്ക് പോകും. തമ്മനത്ത് മീന്‍ കൊണ്ട് വച്ച് ശേഷം മാടവനയില്‍ വാടകവീട്ടിലേക്ക് മടങ്ങും.
അരുൺഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്മാര്ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.
ഇതിന്റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.
Discussion about this post