അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി വിളിപ്പിച്ച് താക്കീത് നല്കി. ആരോട് ചോദിച്ചിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും അവരുടെ കര്‍ത്തവ്യം കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക എന്നത് മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു. പൗരത്വ പട്ടിക കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്ക്കും രെജിസ്ട്രാറായ സൈലേഷിനുമാണ് കോടതി ജഡ്ജിമാര്‍ താക്കീത് നല്‍കിയത്. ഇവര്‍ കോടതിയലക്ഷ്യത്തിന് ഉത്തരവാദികളാണെന്നും ഇവരെ ജയിലിലടയ്ക്കാത്തത് ഇവര്‍ക്ക് വലിയൊരു ദൗത്യം ചെയ്ത് തീര്‍ക്കാനുള്ളത് കൊണ്ട് മാത്രമാണെന്നും കോടതി പറഞ്ഞു.
പൗരത്വ പട്ടിക തയ്യാറാക്കല്‍ കാലം എത്തും മുന്‍പേയുള്ള ഒരു പ്രവൃത്തിയാണെന്നും പട്ടികയില്‍ പേര് വരാത്ത 40 ലക്ഷം പേരെ മൊത്തം അഭയാര്‍ത്ഥികളായി പ്രഖ്യാപിക്കാനാവില്ലായെന്നും ഹജേല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭാവിയില്‍ ഉദ്യോഗസ്ഥന്മാര് മാധ്യമങ്ങളോട് സംസാരിക്കരുതെന്നു സുപ്രീം കോടതി പറഞ്ഞു. അതേസമയം പൗരത്വ പട്ടിക തയ്യാറാക്കിയതിന് പിന്നില്‍ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഉള്ളതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ പട്ടിക ഒരു കരട് മാത്രമാണെന്നും ഒരു ഇന്ത്യക്കാരന് പോലും പട്ടികയല്‍ പെടാതിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. പട്ടികയില്‍ പേര് വരാത്തവരുടെ വാദങ്ങള്‍ കേള്‍ക്കാതെ യാതൊരു വിധ നടപടിയുമെടുക്കില്ലായെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post