ഡല്‍ഹി: പട്ടികജാതി,പട്ടികവര്‍ഗ്ഗ സംരക്ഷണത്തിനായുള്ള നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി. ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ പിന്തുണയോടെയായിരുന്നു ബില്‍ പാര്‍ലമെന്റ് പാസാക്കിയത്
ബില്‍ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ പെടുത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെ പത്തിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.
പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം വേണം, സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ മേലുദ്യോഗസ്ഥരുടെ അനുമതി വേണം തുടങ്ങിയ കോടതി നിര്‍ദ്ദേശങ്ങള്‍ തള്ളുന്നതാണ് നിയമ ഭേദഗതി.
Discussion about this post