മന്ത്രിസഭ പുനസംഘടന കര്ക്കിടകത്തിന് ശേഷം ചിങ്ങം ഒന്നിന് നടത്തണമെന്ന അഭിപ്രായത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചിലര്‍ക്ക് എതിര്‍പ്പ്. കര്‍ക്കിടകം കഴിയുന്നത വരെ കാത്തിരിക്കേണ്ട കാര്യമില്ല എന്നാണ് ചില നേതാക്കള്‍ നിലപാട് എടുത്തത്. ഇതോടെ ചിങ്ങം ഒന്ന് വരെ കാത്തിരിക്കാതെ ചൊവ്വാഴ്ച മന്ത്രിസഭ പുനസംഘടന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് പറ്റിയ മാസമല്ല കര്‍ക്കിടകം എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. ഇത് സിപിഎം പോലുള്ള പാര്‍ട്ടി പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു ചില അംഗങ്ങളുടെ നിലപാട്. മലയാളമാസാരംഭമായ ചിങ്ങം ഒന്നിന് മന്ത്രിസഭ പുനസംഘടിപ്പിക്കാനായിരുന്നു യോഗത്തിന് മുമ്പുണ്ടായിരുന്ന ധാരണ.
വ്യവസായ വകുപ്പുമായി ഇ.പി ജയരാജന് മന്ത്രിസഭയില്‍ തിരിച്ചെത്തും. ബന്ധു നിയമനവിവാദത്തെ തുടര്‍ന്ന് രാജിവച്ച ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു.
ഇപ്പോള്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി മൊയ്തീന് തദ്ദേശ വകുപ്പ് നല്‍കും. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
Discussion about this post