ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പഠനം നടത്തിയ ജര്‍മന്‍ വിദ്യാര്‍ത്ഥിയെ വിസ നിഷേധിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ച് ചൈന. ചൈനയിലെ സിങ്വാ സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരുന്ന ഡേവിഡ് മിസ്സാലിനെയാണ് ചൈന തിരിച്ചയച്ചത്. ഡേവിഡിന്റെ സ്റ്റുഡന്റ് വിസ പുതുക്കാന്‍ ചൈന അനുവദിച്ചില്ല. പഠന വിഷയത്തിലുള്ള അതൃപ്തിയാമ് വിസ നിഷേധിക്കാനുള്ള കാരണമെന്ന് ഡേവിഡ് ആരോപിക്കുന്നു.
ക്ലാസ് പ്രൊജക്ടിന്റെ ഭാഗമായി ചൈനയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെക്കുറിച്ചും ചൈനയുടെ രാഷ്ട്രീയത്തെക്കുറിച്ചും അഭിഭാഷകരെക്കുറിച്ചും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ഡേവിഡ് ക്ലാസ്സില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ അധികാരികള്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന് ഡേവിഡ് പറയുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ പഠനത്തിനെടുക്കരുതെന്നും സര്‍വകലാശാല അധികൃതര്‍ രണ്ടു തവണ മിസ്സാലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ചൈനയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പഠിക്കാനുള്ള താല്പര്യം മൂലം എതിര്‍പ്പുകള്‍ അവഗണിച്ച് ഡേവിഡ് മിസ്സാല്‍ വിഷയവുമായി മുന്നോട്ടു പോയി.
വിസ പുതുക്കാനനുവദിക്കാത്തത് മൂലം കഴിഞ്ഞ ദിവസം ഡേവിഡ് സ്വന്തം നാട്ടില്‍ നിന്നും ചൈനയുടെ നടപടിയെപ്പറ്റി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്.
Bin jetzt offiziell ein "ausgewiesener" China-Experte (Wortspiel!)… Didn't get a new visa, probably because of doing a homework about human rights lawyers. Have to leave China until Sunday. pic.twitter.com/LNwzEERgiH
— David Missal (@DavidJRMissal) August 8, 2018
2015 ജൂലായ് 9 മുതല്‍ ചൈനയിലൊട്ടാകെ 300 മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ചൈന ചോദ്യം ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുള്ളത്.
2018 ഓഗസ്റ്റ് മാസത്തില്‍ ചൈനയിലെ ഒരു റിട്ട.പ്രൊഫസറായ വെങുആങ് സുന് ഒരു ടി.വി ചാനലില്‍ പങ്കെടുക്കവെ രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post