എസ്-400 ട്രിയുംഫ് മിസൈലിന് വേണ്ടിയുള്ള റഷ്യയുമായുള്ള ഇന്ത്യയുടെ കരാറില്‍ ഇരുരാജ്യങ്ങളും 2018 അവസാനത്തോടെ ഒപ്പ് വെയ്ക്കും. കരാറിന്റെ പ്രധാന വശങ്ങളില് ഇരു രാജ്യങ്ങളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് റഷ്യയുടെ സൈന്യത്തിന്റെ സാങ്കേതിക സഹകരണ മേധാവി ദിമിത്രി ഷുഗായേവ് പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജൂലായ് 2018ല്‍ പറഞ്ഞിരുന്നു. പദ്ധതിക്കെതിരെ യു.എസ് ചില എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കരാറില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.
മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കെല്‍പ്പുള്ള മിസൈലാണ് എസ്-400 ട്രിയുംഫ് മിസൈല്‍. ഇവയുപയോഗിച്ച് രാജ്യത്തിന് നേരെ വരുന്ന മിസൈലുകളെ നശിപ്പിക്കാന്‍ സാധിക്കും.
Discussion about this post