യുഎഇ സര്‍ക്കാര്‍ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസന്. ഇത്തരമൊരു തുക ആരും വാഗ്ദാനം ചെയ്തിട്ടുമില്ല ആരും നിരസിച്ചിട്ടുമില്ല. ഇപ്പോള്‍ നടത്തുന്ന ചര്‍ച്ച ഇരുട്ടുമുറിയില്‍ പൂച്ചയെ തപ്പുന്നത് പോലെയാണെന്നു അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ഫൗണ്ടേഷന് വഴി സഹായമെത്തിക്കുന്നുവെന്നാണ് താന്‍ മനസിലാക്കിയത്. ആ സഹകരണത്തിനാണ് മോദി നന്ദി പറഞ്ഞത്. യുഎഇയുമായുള്ള നയതന്ത്രബന്ധം ഇത്ര ശക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയൊ-
Discussion about this post