ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പെ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ഫലം കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാദ വ്യവസായി വിജ്യ മല്യയെ പ്രതിരോധത്തിലാക്കിയ കേന്ദ്ര ആദായനികുതി വകുപ്പിന്റെ നടപടികളാണ് ഫലത്തിലേക്ക് നീങ്ങുന്നത്. വിജയ് മല്യ ഇന്ത്യയിലെത്തി നിയമനടപടികള്‍ നേരിടാത്ത പക്ഷം അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന സാഹചര്യം സൃഷ്ടിക്കാന്‍ എന്ഫോഴ്സ്സമെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞു. മല്യയുടെ ഇന്ത്യയിലെ എല്ലാ സ്വത്തുക്കളും വിജയകരമായി പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് കഴിഞ്ഞു. വിജയ് മല്യ ബാങ്കുകളില്‍ നി്നന് വായ്പയായി എടുത്ത തുക പലിശ സഹിതം തിരിച്ചടക്കാനുള്ള തുകയേക്കാള്‍ കോടികളാണ് എന്ഫോസ്സ്മെന്റെ പിടിച്ചെടുത്ത സ്വത്ത വകകള്‍ ലേലം ചെയ്താല്‍ ലഭിക്കുക. ഇതാണ് വിജയ് മല്യയെ പ്രശ്നത്തിലാക്കിയത്.
ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയ്യാറാണ് എന്നാണ് വിജയ് മല്യ ദൂതന്മാര് വഴി കേന്ദ്ര ഏജന്‍സികളെ അറിയിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ മല്യ ശ്രമിക്കുകയാണെന്ന് സോഴ്സുകളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ബാങ്ക് വായ്പ പലിശ സഹിതം അടച്ചു തീര്‍ക്കാന്‍ തയ്യാറാണെന്നാണ് മല്യ ഇപ്പോള്‍ പറയുന്നത്.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകും.വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,990.07 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. മല്യ സര്‍ക്കാരിന് 6,203 കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5 ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കാനുള്ള ട്രൈബ്യൂണല്‍ അടുത്തിടെ വിധിച്ചിരുന്നു.
വിജയ് മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കാനായാല് അത് കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കും രാഷ്ട്രീയ നേട്ടമാകും. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് മല്യയെ തിരിച്ചെത്തിക്കാനായതെന്ന അവകാശവാദം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ബിജെപിയ്ക്ക് നേട്ടമാകും. യുപിഎ കാലത്താണ് വിജയ് മല്യ കോടികളുടെ കടമെടുത്തത്.
Discussion about this post