പാക്കിസ്ഥാന് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അങ്ങനെ ചെയ്താല്‍ ഇന്ത്യ ജാവലിന്‍ താരം നീരജ് ചോപ്രയെ പോലെ പെരുമാറുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീരജ് ചോപ്ര ജാവലിന്‍ താരം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ി സ്വരണ്ണം നേടിയ താരമാണ്. മത്സരത്തില്‍ വെങ്കലം നേടിയത് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമയായിരുന്നു. മെഡല്‍ സ്വീകരിക്കുന്ന വേളയില്‍ നീരജ് പാക് താരത്തിന് ഹസ്തദാനം ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു.
അതിര്‍ത്തിയില്‍ ഏതെങ്കിലും വിധത്തിലുള്ള സ്പോര്‍ട്സ്മാന്‍ഷിപ്പ് ഇന്ത്യ പ്രകടിപ്പിക്കുമൊ എന്ന ചോദ്യത്തിന് ആദ്യം പാക്കിസ്ഥാന് അങ്ങനെയൊരു നീക്കം നടത്തട്ടെ എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രതികരണം. പാക്കിസ്ഥാന് ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post