ഡല്‍ഹി മെട്രോ സാധാരണക്കാരന് യാത്ര ചെയ്യാനാവാത്തതാണെന്ന് വിമര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മറുപടിയുമായി വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഡല്‍ഹി മെട്രയെ വിമര്‍ശിക്കുന്നതിന് പകരം ഡലഹിയിലെ പൊതു ഗതാഗതത്തെപ്പറ്റി മുഖ്യമന്ത്രി ആലോചിക്കണമെന്ന് പുരി പറഞ്ഞു. 7000 ബസുകളുടെ കുറവാണ് ഡലഹിയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ) 13ാമത് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ നാലാമത്തെ വലിയ മെട്രോ സംവിധാനമാണ് ഡലഹിയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒന്നാം തരത്തിലുള്ള സംവിധാനമാണെന്നും സാമ്പത്തികമായി ഏവര്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ പൊതു ഗതാഗതത്തിന്റെ കീഴില്‍ 11,000 ബസുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെങ്കിലും 7,000 ബസകുള് കുറവാണെന്ന് അദ്ദേഹം പറഞ്ഞു
അതേസമയം ഇന്ത്യയുടെ പുരോഗതി പ്രകൃതി സൗഹൃദമായ രീതിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post