നാഷണല്‍ ഹൈവേകളില്‍ കൊള്ളയടി നടത്തുന്ന കൊള്ളസംഘത്തിലെ ഒന്‍പതുപേരെ ഗ്രേറ്റര്‍ നോയിഡയില്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടി. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വലിയ നാഷണല്‍ ഹൈവേകളിലും എക്സ്പ്രസ്വേകളിലും വലിയ ലോറികളും ട്രക്കുകളും കൊള്ളയടിനടത്തുന്ന വന്‍ സംഘത്തിലെ പ്രമുഖരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊള്ളസംഘത്തിന്റെ നേതാവിനെ ഉള്‍പ്പെടെ പിടികൂടിയെന്ന് ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറിയിച്ചു.
മൊബൈല്‍ ദോണ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പെടെ വലിയ അളവില്‍ കൊള്ളമുതലുകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റ് വ്യാപാരസ്ഥാപനമായ ആമസോണിന്റെ ട്രക്കുകളേയാണ് ഈ കൊള്ളസംഘം ഏറ്റവും കൂടൂതല്‍ ആക്രമിച്ച് കൊള്ളയടിച്ചിട്ടുള്ളത്. തോക്കുകളും പണവും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇവര്‍ ഉപയോഗിച്ചിരുന്ന കാറൂകളും പോലീസ് പിടിച്ചെടുത്തു. ഹരിയാനക്കാരനായ വിനീത് എന്നയാളാണ് ഈ സംഘത്തലവന് എന്നറിയുന്നു. ഹരിയാനയിലേയും അടുത്ത സംസ്ഥാനങ്ങളിലേയും കുപ്രസിദ്ധനായ കൊള്ളക്കാരനാണിയാള്. ഇപ്പോള്‍ത്തന്നെ അനേകം കേസുകള്‍ ഇയാള്ക്കെതിരേയുണ്ടെന്നും പല കേസുകളിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post