തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലും അറസ്റ്റുമായി ബന്ധപ്പെട്ട് കൃത്യമായ സൂചനനല്കാന് അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് എസ് പി അഭിപ്രായം തേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തില്‍ പ്രതിഷേധം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഹൈക്കോടതി പരിസരത്ത് നിരാഹാര സമരത്തിലാണ്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷമം ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Discussion about this post