ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യങ്ങളെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ. കുറ്റാരോപിതരും, പോലിസും തമ്മില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളാണ് ബിഷപ്പിന് അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നും കമാല്‍പാഷ ആരോപിച്ചു. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരവേദിയിലെത്തി പിന്തുണ അറിയിക്കുകയായിരുന്നു അദ്ദേഹം.
വിവരമുള്ളവര്‍ ഈ സഭയുടെ നേതൃസ്ഥാനത്തുള്ളവര്‍ പറഞ്ഞാല്‍ വോട്ടു ചെയ്യുമോ അങ്ങനെ ചിന്തിക്കുന്നതാണ് വിവരക്കേട്. ഭരണത്തിലിരിക്കുന്ന ആള്‍ക്കാരുടെ സഹോദരിയോ മകളോ ആവട്ടെ, പോലിസ,് ഉദ്യോഗസ്ഥന്റെ മകളോ ആകട്ടെ ഇങ്ങനെ ചെയ്യുമോ. ഇത്തരം വൃത്തികേട് ഒരു കേസിലും ഞാന്‍ കണ്ടിട്ടില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഇത് പഴയകാലമെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ഈ അനീതി വച്ച് പൊറുപ്പിക്കാനാവില്ല.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ തയ്യാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി നല്കിയ കന്യാസ്ത്രീയെ പ്രശംസിക്കുന്നു. ഇപ്പോഴെങ്കിലും പരാതി നല്കാന് തയ്യാറായല്ലോ എന്നും കമാല്‍പാഷ പറഞ്ഞു.
Discussion about this post