പ്രളയക്കെടുതിയില്‍ വാസയോഗ്യമല്ലാതായ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ .
412 ഇടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത് . അതിന്റെ സമീപപ്രദേശങ്ങളില്‍ വിള്ളലുകള്‍ കൂടിയിരിക്കുകയാണ് . ഇത്തരം സ്ഥലങ്ങളില്‍ ആളുകളെ താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് . അത്തരം ആളുകളെ പുനരധിവസിപ്പിക്കാനായി സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ അതാത് ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
പുഴ , തോട് എന്നിവയുടെ കരയില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കില്‍ വീട് നഷ്ടമായവരെയും അതെ സ്ഥലങ്ങളില്‍ വീട് വെയ്ക്കാന്‍ അനുവദിക്കുകയില്ല . അത്തരം ആളുകള്‍ക്കായി ഭൂമി കണ്ടെത്താനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . കൂടുതല്‍ ആളുകള്‍ക്ക് ഭൂമി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സാധിക്കുന്ന ഇടങ്ങളില്‍ വലിയ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് താമസിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു .
Discussion about this post