ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള പീഡനക്കേസ് പരാതിയില്‍ കോടതി പോലും തങ്ങള്‍ക്കു നീതി നിഷേധിക്കുന്നുവന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ . അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു . മതിയായ തെളിവുകള്‍ ലഭിക്കാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യരുതെന്ന ഹൈകോടതി നിരീക്ഷണത്തിന് എതിരെയായിരുന്നു അവരുടെ പ്രതികരണം .
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീക പീഡനക്കേസിലുള്ള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈകോടതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു . കുറ്റസമ്മത മൊഴി കൊണ്ട് മാത്രം കാര്യമില്ല . അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി അവശ്യമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു . അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്പം കൂടി ക്ഷമ കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു .
തെളിവുകള്‍ കൃത്യമായി ശേഖരിച്ചിലെങ്കില് കേസ് ദുര്‍ബലമാകുമെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു . പഴക്കമുള്ള കേസ് ആയതിനാല്‍ കാലതാമസം നേരിടുന്നത് സ്വഭാവികമാണ് . പോലീസിനു മേല്‍ സമ്മര്ദ്ധമുണ്ടായാല് തെളിവ് ശേഖരണം തടസപ്പെടും . ബിഷപ്പിന്റെ അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു .
Discussion about this post