ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ സംഘടന നേതാക്കളുടെയും മറ്റും പ്രസ്താവനകള്‍ പരോക്ഷമായ സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മതസ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മോദി പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി ശക്തമായി പ്രതികരിച്ചത്. നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ അസ്വീകാര്യമാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരവധി പ്രസ്താവനകളാണ് സംഘപരിവാര്‍ സംഘടന നേതാക്കന്മാരുടെയും ബിജെപി എംപിമാരുടെയും ഭാഗത്ത് നിന്നുണ്ടായത്. ബിജെപി എംപിമാരോട് ഇത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ട് നില്ക്കാന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
Discussion about this post