പീഡനാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പിന്റെ അഭിഭാഷകരുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് അവശ്യപ്പെട്ടത്.
കന്യാസ്ത്രീയെ ലൈംഗീക പീഡനത്തിന് ഇരയായയതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു . കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗീകമായ പീഡനത്തിന് ഇരയയതായി തെളിഞ്ഞത് .
2014 ല്‍ ഈ സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പോലീസിനു കണ്ടെടുക്കേണ്ടതായിട്ടുണ്ട് . അത് പോലെ തന്നെ ഉപയോഗിച്ചിരുന്ന ലാപ്ടോപ് കസ്റ്റഡിയില്‍ എടുക്കണം . ഡി.എന്‍.എ സാമ്പിള്‍ എടുക്കേണ്ടതുണ്ട് . ലൈംഗീകശേഷി പരിശോധിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
വാദം കേട്ടതിനു ശേഷം ഫ്രാങ്കോ മുളക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നും . തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ചു എടുത്തുവെന്നും ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പറഞ്ഞു .
നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.
Discussion about this post