ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം നടത്തിയ കന്യാസ്ത്രീയുടെ മഠത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ വന്നത് കൊലക്കേസ് പ്രതിക്കൊപ്പം. സജി മൂന്നൂര് എന്ന കൊലക്കേസ് പ്രതിക്കൊപ്പമാണ് ഫാദര്‍ വന്നത്. കര്‍ഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി.
ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകളെ സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത്. പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഫാ. നിക്കോളാസ് മണിപ്പറമ്പിലിനോടാണ്.
ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജിയായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സജി ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
അതേസമയം ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. ജനവികാരം ഇളക്കിവിട്ടു കോടതികളെപ്പോലും സമ്മര്‍ദത്തിലാക്കിയാണ് സത്യവിരുദ്ധമായ വിധി പുറപ്പെടുവിച്ചതെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
Discussion about this post