സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് ഗൊഗോയി .
രാഷ്ട്രപതി ഭവനില്‍ രാവിലെ 10.45 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തതിന് ശേഷം ഉച്ചക്ക് 12 മണിക്ക് ആദ്യ കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജന്‍ ഗൊഗോയി വരുന്നത്. അസമിലെ മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. 2001 ഫെബ്രുവരി 28നാണ് ജഡ്ജിയാകുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രില്‍ 23ന് സുപ്രീംകോടതിയിലേക്ക് എത്തി. 2019 നവംബര്‍ 17വരെയാണ് ജസ്റ്റിസ് ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരുക.
Discussion about this post