മീ ടു കാമ്പയിനില്‍ കുടുങ്ങിയ നടന് മുകേഷിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുകേഷ് എംഎല്‍എസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ സംഘടനകള്‍ രംഗത്തെത്തി. കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫിസിന് മുന്നിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫിസിന് നൂറ് വാര അകലെ വച്ച് പോലിസ് മാര്‍ച്ച് തടഞ്ഞു. മുകേഷിന് ധാര്‍മ്മികമായി എംഎല്‍എസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് മഹിളാമോര്‍ച്ച നേതാക്കള്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മുകേഷ് എംഎല്‍എ സ്ഥാനം ഉപേക്ഷിക്കണമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അതേസമയം
ആരോപണം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എ്സ് സുദേവന് മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച ശേഷം വേണ്ടതു ചെയ്യുമെന്നും സുദേവന് പറഞ്ഞു.
ഞാന്‍ കോടീശ്വരന് ടെലിവിഷന്‍ പരിപാടി ചിത്രീകരണത്തിനെത്തിയ മുകേഷ് സാങ്കേതിക പ്രവര്‍ത്തകയായ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം യുവതി വെളിപ്പെടുത്തിയിരുന്നു.
Discussion about this post