ഹിന്ദു വിശ്വാസികളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ള. എല്ലാ വിഭാഗക്കാരെയും അണിനിരത്തിയുള്ള ലോംഗ് മാര്‍ച്ച് മുഖ്യമന്ത്രിയുടെ നീക്കം തകര്‍ന്നതിന് തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മും സര്‍ക്കാരും സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കുമെന്ന വാദത്തില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങിയത് ജനപ്രതിഷേധം മനസിലാക്കി കൊണ്ടാണെന്നും പി.എസ് ശ്രീധരന് പിള്ള പറഞ്ഞു.
എന്‍ഡിഎ നടത്തുന്ന ലോംഗ് മാര്‍ച്ച് ജനകീയ പങ്കാളിതത്തോടെ പുരോഗമിക്കുകയാണ്. ബിഡിജെഎസ്, പുലയമഹസഭ തുടങ്ങി എല്ലാ കക്ഷികളും വിശ്വാസ സംരക്ഷണ ജാഥയില്‍ അണി നിരന്നു. സിപിഎം സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പോലും ശബരിമലയിലെ യുവതി പ്രവേശത്തെ എതിര്‍ത്തുവെന്നത് വിശ്വാസികളുടെ വിജയമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post