നിവിന്‍ പോളിയും മോഹന്‍ലാലും അഭിനയിച്ച് ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ മലയാള ചലച്ചിത്ര മേഖലയിലെ പല റെക്കോഡുകളും തിരുത്തിക്കുറിച്ചു. ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന ബഹുമതി ഇനി മുതല്‍ ‘കായംകുളം കൊച്ചുണ്ണി’ക്കാണ്. 5.3 കോടി രൂപയാണ് ആദ്യദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഗോകുലം മൂവിസ് ആണ് വിവരം ഔദ്യാഗികമായി പുറത്ത് വിട്ടത്. നിവിന്‍ പോളി നായകനായി എത്തുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. ഇതിന് മുമ്പ് ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന ബഹുമതി മമ്മൂട്ടി നായകനായി എത്തിയ ‘ഗ്രേറ്റ് ഫാദറി’നായിരുന്നു. ചിത്രം ആദ്യ ദിനം 4.31 കോടിയാണ് നേടിയത്.
അതേസമയം ഏറ്റവും കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രം എന്ന ബഹുമതിയും ‘കൊച്ചുണ്ണി’ നേടിയിട്ടുണ്ട്. 350ലധികം തീയേറ്ററുകളിലായി 1,600ലധികം ഷോകളാണ് ആദ്യ ദിനം ‘കൊച്ചുണ്ണി’ക്കുണ്ടായത്. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ ആദ്യ ദിനത്തല്‍ 62 ഷോകളാണ് നടന്നത്. ചിത്രം ഇവിടെ നിന്നും മാത്രം നേടിയത് 19.12 ലക്ഷം രൂപയാണ്. അതേസമയം തിരുവനന്തപുരത്തെ മള്‍ടിപ്ലക്സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയും ചിത്രം വാരിക്കൂട്ടി.
അതേസമയം ആദ്യ ദിനം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബഹുമതി ഇപ്പോഴും ‘ബാഹുബലി 2’നാണ്. ആദ്യ ദിനത്തില്‍ ഈ ചിത്രം 6 കോടിയിലധികം രൂപ വാരിക്കൂട്ടിയിരുന്നു.
Discussion about this post