ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്ത നിഷേധിച്ച് തന്ത്രി കണ്ഠര് രാജീവര്. ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങള്ക്കെതിരാണെന്നും അത് മുടക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസത്തില്‍ അഞ്ച് ദിവസത്തേക്ക് നട തുറക്കുകയും പൂജ നടത്തുകയും ചെയ്യുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറക്കുന്ന അദ്ദേഹം നിലവില്‍ പമ്പയിലുണ്ട്. അതേസമയം പ്രദേശത്ത് പ്രതിഷേധം നടത്തുന്ന വിശ്വാസികളില്‍ പലരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ആന്ധ്രാ സ്വദേശിയായ യുവതിയെ വിശ്വാസികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് അവര്‍ ശബരിമല സന്ദര്‍ശിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post