ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്തിനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് സര്‍ക്കാരിന്റെ ഗൂഢാലോചനയെ വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു വരെ വരെ സമാധാനപരമായാണ് ഇടപെട്ടതെന്നും എല്ലായെപ്പോഴും അത് ഉണ്ടാകില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പിയുടെ നിലപാട് രക്തച്ചൊരിച്ചില്‍ ഒഴിവാക്കുക എന്നതാണെന്നും ഇത് സര്‍ക്കാര്‍ സമ്മതിക്കില്ലായെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മലയകയറാന്‍ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് എന്തിനാണ് പോലീസ് യൂണിഫോം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. ഇത് കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ മുറിവില്‍ മുളകുതേക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും ഇത് മൂലമാണ് ഇവര്‍ക്കെതിരെ മര്‍ദ്ദനം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ലഖ്നൗവില്‍നിന്നും ഹൈദരാബാദില്‍നിന്നും മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്നത് എന്തിനാണ്? ഇവിടെയുള്ള സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ കയറാത്തത് എന്തുകൊണ്ടാണ്,’ സുരേന്ദ്രന് പറഞ്ഞു.
Discussion about this post