രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 20 പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ രൂപ 80.94 രൂപയാണ്. അതേസമയം ഡീസലിന്റെ വില 77.33 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 82.37 രൂപയും ഡീസലിന് 78.82 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 81.29 രൂപയും ഡീസലിന് 77.69 രൂപയുമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 78.99 രൂപയും ഡീസല്‍ വില 73.53 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില 84.49 രൂപയും ഡീസല്‍ വില 77.06 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞത് മൂലമാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്.
Discussion about this post