തുടര്‍ച്ചയായി ഇരുപതാം ദിവസവും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് ഇന്ന് 14 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 80.36 രൂപയാണ് വില. ഡീസലിന് 77 രൂപയും. സംസ്ഥാനത്ത് പെട്രോളും ഡീസലും തമ്മിലുള്ള വിലയുടെ വ്യത്യാസ് ഇതോടെ 3.37 രൂപയായി കുറഞ്ഞു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന്റെ വില 78.42 രൂപയാണ്. ഡീസലിന്റെ വില 73.07 രൂപയുമാണ്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post