രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ ഇന്ന് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 79.37 രൂപയാണ് വില. അതേസമയം ഡീസലിന് ലിറ്ററിന് 75.95 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 80.78 രൂപയും ഡീസലിന് 77.42 രൂപയുമാണ്.
ഒരു മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ വില കുറയുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍,ഡീസല്‍ വില കുറയാന്‍ കാരണം.
Discussion about this post