ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യവുമായി ഹര്‍ജി നല്കിയ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ചില്‍ നാല് പേരും ആചാര ലംഘനം അരുതെന്ന നിലപാടില്‍ . അസോസിയേഷന് ജനറല്‍ സെക്രടറി ഭക്തി പ്രസീജ സേഥി, സുപ്രീംകോടതി ബാര്‍ അസോസിയേഷന് ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍,അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത് . ഇവരില്‍ ഭക്തി പ്രസീജ സേഥി ഒഴികെ മറ്റുനാല്പേരും ഭരണഘടനാ ബെഞ്ചിന്റെ വിധി അനുകൂലിക്കുന്നില്ലെന്ന് പ്രമുഖ മദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .
കേരളത്തിലെ ശബരിമലകേസുമായി ബന്ധപ്പെട്ടല്ല തങ്ങള്‍ 2006 ല്‍ ഹര്‍ജി നല്‍കിയതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് നല്കാന് ഇടയായതെന്നും ഇവര്‍ പറയുന്നു . കേരളത്തില്‍ ഒരേ ഒരു അയ്യപ്പക്ഷേത്രം മാത്രമാണ് ഉള്ളതായി ധാരണയുണ്ടായിരുന്നതെന്നും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള ധാരാളം അയ്യപ്പക്ഷേത്രങ്ങള്‍ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും ഹര്‍ജി നല്‍കിയതിനു ശേഷമാണ് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്നു താന്‍ അറിയുന്നതെന്നും പ്രേരണകുമാരി പറയുന്നു .
ഒരു മലയാളി അല്ലാത്തതിനാല്‍ വളരെ വൈകിയ സമയത്താണ് കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയുന്നത്. ഈ വര്‍ഷം ഭരണഘടനാബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോള്‍ ഒരു ഭക്തയുടെ കത്ത് ലഭിക്കുകയും അപ്പോഴാണ് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നു ഞാന്‍ ആലോചിച്ചത് . ചെയ്യുന്നത് നീതിയല്ല എന്നെനിക്ക് തോന്നി അതിലേറെ സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത് . കേരളത്തിലെ സ്ത്രീകള്‍ എല്ലാം തന്നെ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത് . ഇപ്പൊള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു . വിധി വരുന്നതിനു മുന്‍പ് തന്റെ ഹര്‍ജി പിനവലിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നുവെന്നും , താന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയെയാണ് അംഗീകരിക്കുന്നതെന്നും പ്രേരണാകുമാരി പറയുന്നു .
അഞ്ചു ഹര്‍ജിക്കാരില്‍ ഞങ്ങള്‍ നാലുപേര്‍ മാറിയിട്ടും ഭക്തി സേഥിമാത്രം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രേരണാകുമാരി ചൂണ്ടിക്കാട്ടുന്നു . ഒരു സ്ത്രീനാപ്കിനും എടുത്തുക്കൊണ്ട് അയ്യപ്പ സന്നിധിയില്‍ പോകുന്നത് അംഗീകരിക്കാനാവില്ല , സതിയും ശൈശവവിവാഹവും പോലെയല്ല ശബരിമല യുവതി പ്രവേശനമെന്നും പ്രേരണാ കുമാരി പറയുന്നു .
അയ്യപ്പഭക്തയായ ഒരാള്‍ ശബരിമലയ്ക്ക് പോയാല്‍ താന്‍ അംഗീകരിക്കുമെന്ന് ഭക്തി പ്രസീജ സേഥി പറയുമ്പോള്‍ തങ്ങള്‍ അംഗീകരിക്കില്ലയെന്ന് പ്രേരണാകുമാരിയും ലക്ഷ്മിശാസ്ത്രിയും ഉറപ്പിച്ചു പറയുന്നു .
Discussion about this post