ജോണ്‍ ഡിറ്റൊ പി.ആര്‍- In Facebook
സുനില്‍ പി.ഇളയിടം മാഷേ ..
മുമ്പ് നിങ്ങള്‍ മഹാഭാരതത്തെ പ്രൊലിറ്റേറിയന്‍ രീതിയില്‍ വ്യാഖ്യാനിച്ച് അലങ്കോല മാക്കി.
മഹാഭാരതം രചിച്ച വ്യാസന്‍ തന്നെയാണ് ഉത്തരമീമാംസ (വേദാന്തം) കാരനും.
അത് വെറും കഥയല്ല. ധര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും ദാര്‍ശനികമായും രൂപപ്പെടുത്തിയ ഒരു പ്രപഞ്ച വീക്ഷണമാണ് മഹാഭാരതത്തിന്. ആ മഹത്തായ അടിത്തറയ്ക്കു പകരം ദുര്‍ബ്ബലമായ ചില തൊലിപ്പുറവ്യാഖ്യാനങ്ങളുമായി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാഷ് ചെയ്തത്..
ഇളയിടം മാഷ് അതുവഴി മഹാഭാരതദര്‍ശനത്തെ വികലമാക്കുകയും ഇന്നത്തെ അങ്ങാടി നിലവാരം നോക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തു.
മറ്റൊന്ന്
ഹൈന്ദവ വിരുദ്ധത എന്ന തുറുപ്പു ചീട്ടാണ്. ഹൈന്ദവ ബിംബങ്ങളെ നിരാകരിക്കുന്നതും അതിന്റെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ
അവഹേളിക്കുന്നത് ക്ഷമിക്കാം ..ഉദരനിമിത്തം ..
പക്ഷെ ഇസ്ലാമിക മൗലികവാദം തെറ്റല്ലെന്നും അതിനെ പിന്താങ്ങേണ്ടി വരുമെന്നും; അത് ശരിയാണെന്നും മാഷ് പറയുന്നു.
ഹൈന്ദവ രാഷ്ട്രീയത്തെ അടിമുടി നിഷ്‌ക്കാസനം ചെയ്യപ്പെടണമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
ബോധമില്ലായ്മയല്ല. സ്വന്തം തലച്ചോറ് പണയം വച്ച് ഇടതുപക്ഷ സദ്യയുണ്ണുന്ന കേമത്തത്തിന് MNവിജയന്‍ മാഷിന്റെ അവസ്ഥ വരും.
സത്യം പറഞ്ഞു തുടങ്ങാതിരുന്നാല്‍ മതി..
ഈയിടെ എന്റെ നാട്ടില്‍ പ്രസംഗിച്ചപ്പോള്‍ മാഷ് പറഞ്ഞതു കേട്ട് ലജ്ജ തോന്നി.അയ്യപ്പന്‍ നമ്പൂതിരിയെന്ന് പേരിടുന്നില്ല എന്ന സന്ദീപാനന്ദന്റെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ബ്രാഹ്മണ വിരോധ പ്രസംഗം.
ജാതി പറയുന്നയാള്‍ എന്നത് നീചമല്ലേ? നമ്പൂതിരി വിരുദ്ധത ഫാഷനാണ്. ഇളയിടം എന്നതും ജാതിപ്പേരല്ലേ?
ഈ വിധം വ്യാജ വ്യാഖ്യാനവും ജാതിപറച്ചിലും അവര്‍ണ്ണ സവര്‍ണ്ണവര്‍ത്തമാനങ്ങളും കൊണ്ട് ,
ചുവന്ന കയ്യടികള്‍ക്കു വേണ്ടി തൊണ്ട തുറക്കുന്ന ഇളയിടം മാഷ്
സാംസ്‌ക്കാരിക പക്ഷപാതമാണ് കാട്ടുന്നത്.
അത് സാമുഹ്യ വിരുദ്ധമാണ്..
ശബരിമല ആര്യദ്രാവിഡ സങ്കല മുദ്രയാണെന്നും
ശൈവവൈഷ്ണവ സങ്കലന മുദ്രയാണെന്നും,
മതേതര മുദ്രയാണെന്നും
ഉപനിഷദ് ദര്‍ശനത്തിന്റെ ക്ഷേത്ര മുദ്രയാണെന്നും
മാഷിനറിയാത്തതല്ല..
കച്ചവടക്കാരായ കമ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി
ഈ മുദ്രകള്‍ തകര്‍ക്കാന്‍ മാഷ് കൂട്ടുനില്‍ക്കരുത്.
സമ്മതിക്കുകയില്ല..
https://www.facebook.com/photo.php?fbid=2208711285808439&set=a.158838607462394&type=3&theater
Discussion about this post