മീററ്റ്: പാചകത്തിനിടെ മാവിലേക്ക് തുപ്പിയ പാചകക്കാരൻ പിടിയിൽ.കുരാലി സ്വദേശിയായ ഷോയിബ് എന്നയാളാണ് അറസ്റ്റിലായത്. റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഇയാൾക്കെതിരെ ജാനി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്‌പെക്ടർ ശിവ് കുമാർ ശർമ്മ, കോൺസ്റ്റബിൾമാരായ ബ്രജേഷ്, കുൽദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജാനി കനാൽ പാലത്തിന് സമീപത്തുനിന്ന് ഷോയിബിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഇത്തരം പ്രവൃത്തികൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പോലീസ് പറഞ്ഞു.
Discussion about this post