ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.
ഷോപ്പിയാനിലെ നാദിഗം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. ഇതിന് ശേഷമായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പ്രദേശത്ത് നിന്നും ആള്‍ക്കാരെ സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post