ശബരിമല: നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത. മാളികപ്പുറം ക്ഷേത്രത്തിന് മുന്‍ഭാഗത്ത് പൊലീസ് നിയന്ത്രണം ഇല്ലാത്ത താഴെ മുറ്റത്ത് കിടന്നവരെയാണ് അര്‍ദ്ധരാത്രി എഴുന്നേല്‍പ്പിച്ച് വിട്ടത്. നെയ്യഭിഷേകം നടത്തുന്നതിന് സന്നിധാനത്ത് തങ്ങിയ തീര്‍ത്ഥാടകരായിരുന്നു ഇവര്‍. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് ഇവരെ കുത്തിപൊക്കി വിട്ടത്.
ശബരിമലയുടെ തീര്‍ത്ഥാടന ചരിത്രം മുതല്‍ തീര്‍ത്ഥാടകര്‍ വിരിവച്ചുവരുന്ന സ്ഥലമാണിവിടം. വലിയ നടപ്പന്തലും പതിനെട്ടാംപടിയുടെ സമീപപ്രദേശങ്ങളും പൊലീസ് വടം കെട്ടി തിരിച്ചിട്ടതോടെ വിരിവയ്ക്കാന്‍ ഇടമില്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നതിനിടെയാണ് പൊലീസിന്റെ അര്‍ദ്ധരാത്രിയിലെ ക്രൂരത. പാണ്ടിത്താവളത്തുള്ള മാഗുണ്ട അയ്യപ്പനിലയത്തില് പോയി കിടക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചു. ഇതിനെതിരെ ചില ഭക്തര്‍ പ്രതികരിച്ചതോടെ പൊലീസ് നിലപാട് മാറ്റി വിരിവച്ചിരുന്നോളൂ, പക്ഷേ ഉറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെ ഭക്തര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.
Discussion about this post