അഹമ്മദാബാദ് : കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ പട്ടേല്‍ നേതാവു ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി. 3 വര്‍ഷം മുന്‍പു പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ, കലാപം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്തുവെന്ന കേസില്‍ ഹാര്‍ദിക് ദിനേശ് ബംഭാണിയ, ചിരാഗ് പട്ടേല്‍ എന്നിവരെ രാജ്യദ്രോഹത്തിനു വിചാരണ ചെയ്യാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതയാണ് ഉത്തരവിട്ടത്.
ജനുവരി അവസാനം വിചാരണ ആരംഭിക്കും. ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post