ശബരിമല: ശബരമലയില്‍ പൊലീസ് നിയന്ത്രണവും നാമജപ യജ്ഞത്തിന്റെ പേരിലുള്ള നടപടികളും പുകയുമ്പോള്‍ വിഷയത്തില്‍ ഇടപേടെണ്ട ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ സന്നിധാനത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. വരുമാനത്തില്‍ മാത്രം ശ്രദ്ധയുള്ള ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എവിടെ പോയി എന്നാണ് ചോദ്യം. ദേവസ്വം ബോര്‍ഡ് അംഗങ്ഹളുടെ അസാന്നിദ്ധ്യം മൂലം വഉദ്യോഗസ്ഥര്ക്ക് സ്വതന്ത്രതീരുമാനം എടുക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സീസണ് കാലയളവില്‍ പ്രസിഡന്റ്, ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവരില്‍ ആരെങ്കിലും ഒരാളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറാകട്ടെ 16ന് നടതുറന്ന ദിവസം പമ്പയില്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്ത് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള തീരുമാനമെടുത്തശേഷം രാത്രിയില്‍ സന്നിധാനത്ത് എത്തിയെങ്കിലും പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം നടത്തി മടങ്ങി. ദേവസ്വം ബോര്‍ഡിനും തീര്‍ത്ഥാടകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രിയെ ധരിപ്പിക്കാനെന്ന പേരിലായിരുന്നു തിടുക്കത്തിലുള്ള മടക്കം.ഏക ബോര്‍ഡംഗം കെ.പി. ശങ്കരദാസ് 17ന് ഉച്ചയോടെ മടങ്ങി. ദേവസ്വം കമ്മിഷണര്‍ എന്‍. വാസു മാത്രമാണ് രണ്ട് ദിവസം സന്നിധാനത്ത് തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇതിനുശേഷം ഒരാള്‍പോലും സന്നിധാനത്തേക്ക് എത്തിയില്ല. പൊലീസ് ഭരണത്തിലാണ് പൂര്‍ണമായും ശബരിമലയിപ്പോള്. ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഭക്തര്‍ക്ക് കാണിക്കയിടാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു.
തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ് എങ്കിലുംം അപ്പം,അരവണ പ്രസാദങ്ങള്‍ വാങ്ങാന്‍ പോലും കഴിയാതെയാണ് തീര്‍ത്ഥാടകരില്‍ നല്ലൊരു പങ്കും മടങ്ങുന്നത്. ഇത്തരം വിഷയങ്ങളില്‍ ഇളവ് വരുത്തുന്നതിന് ബോര്‍ഡ് ഭാരവാഹികളുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ലെന്നാണ് ആക്ഷേപം. ശബരിമല പൂര്‍ണമായും പോലിസ് ഏറ്റെടുത്ത അവസ്ഥയിലാണ്. ദേവസ്വം ബോര്‍ഡിന്റെ പരാതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുമില്ല. പല ബോര്‍ഡ് അംഗങ്ങളും കടുത്ത പ്രതിഷേധത്തിലുമാണ്. എ പത്മകുമാര്‍ ഉള്‍പ്പടെ മിക്കവര്‍ക്കും പോലിസ് ഇടപെടലില്‍ കടുത്ത അസ്വസ്ഥതയുണ്ടെങ്കിലും പുറത്ത് പറയാനാവാത്ത ഗതികേടിലാണ്.
Discussion about this post