വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ അപകട മരണത്തില്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതില്‍ അപകടം നടന്നപ്പോള്‍ പുറകിലത്തെ വാഹനത്തിലുണ്ടായിരുന്നയാളും സമീപമുള്ള വീട്ടുകാരും ഉള്‍പ്പെടും.
രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് ഒരു കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവറായ അര്ജുനനാണെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടിയോടിക്കാറില്ലെന്നും അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
അതേസമയം കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുനന്റെ മൊഴി. കൊല്ലത്തെത്തി വിശ്രമിച്ചതിന് ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.
അപകടം നടന്ന സ്ഥലം ഡോക്ടര്‍മാരുടെ ഒരു സംഘം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ തന്നെയായിരുന്നു ബാലഭാസ്കറിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയതും. അപകടത്തില്‍പ്പെട്ട വാഹനവും ഫൊറന്‍സിക് സംഘവും പരിശോധിച്ചിട്ടുണ്ട്. ഇവര്‍ ഇനിയൊരു റിപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും.
Discussion about this post