സ്ക്കൂള് വിദ്യാര്‍ത്ഥികളുടെ പഠന ഭാരം കുറയ്ക്കാന്‍ നടപടികളുമായി മോദി സര്‍ക്കാര്‍. ഒന്ന്, രണ്ട് എന്നീ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ഇവര്‍ക്ക് ഹോംവര്‍ക്കുകള്‍ നല്കാന് പാടില്ലെന്നും കേന്ദ്ര മനുഷ്യവിഭവ ശേഷം മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗുകളുടെ ഭാരം ഒന്നര കിലോഗ്രാമില്‍ കൂടരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്കിനും ഭാഷയ്ക്കും പുറമെ പരിസ്ഥിതി ശാസ്ത്രവും പാഠ്യവിഷയമാക്കണം.
Discussion about this post