കൊച്ചി: തനിക്കെതിരായ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ദുരുദ്ദേശപരമായി സംസാരിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാണ് ശ്രീധരന്‍പിള്ളയുടെ ഹര്‍ജി. കേസ് റദ്ദാക്കാനാകില്ലെന്നും പ്രസംഗത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്തടക്കം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പോലിസ് ശ്രീധരന്‍പിള്ളക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post