രാജ്യത്ത് തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 34 പൈസയും ഡീസലിന് 38 പൈസയുമാണ് കുറഞ്ഞത്. പത്ത് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 3.85 രൂപയും ഡീസലിന് 4.03 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന്റെ വില 74.43 രൂപയാണ്. ഡീസലിന്റെ വില 70.95 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 75.76 രൂപയും ഡീസലിന്റെ വില 72.31 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെ വില 74.76 രൂപയും ഡീസലിന്റെ വില 71.27 രൂപയുമാണ്.
അതേസമയം ഡല്‍ഹിയില്‍ പെട്രോളിന്റെ വില 72.53 രൂപയും ഡീസലിന്റെ വില 67.35 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 78.09 രൂപയും ഡീസലിന്റെ വില 70.49 രൂപയുമാണ്.
എട്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് പെട്രോളിന്റേത്.
Discussion about this post