ശബരിമല വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമോയെന്നതിനെക്കുറിച്ച് എസ്.എന്‍.ഡി.പി തീരുമാനമറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്.എന്‍.ഡി.പി അറിയിച്ചിരിക്കുന്നത്.
നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യോഗം ഇന്ന് വൈകുന്നേരമാണ് നടക്കുക. യോഗത്തില്‍ യോഗക്ഷേമ സഭയുടേതടക്കമുള്ള നേതാക്കളെ വിളിച്ചിട്ടുണ്ട്.
അതേസമയം യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന എന്‍.എസ്.എസ് അറിയിച്ചിട്ടുണ്ട്.
Discussion about this post