പ്രതിരോധ മേഖലയില്‍ ലോകശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംനേടി ഇന്ത്യ . പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് . അമേരിക്ക റഷ്യ ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത് .
136 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരുന്നു . ഇന്ത്യയ്ക്ക് പുറകില്‍ ഫ്രാന്‍സാണ് . പിന്നാലെ യു.കെ , ദക്ഷിണ കൊറിയ , ജപ്പാന്‍ , തുര്‍ക്കി , ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് . റാങ്ക് തീരുമാനിക്കുന്നത് 55 പരാമീറ്ററുകള്‍ വിലയിരുത്തിയാണ് .
ഇന്ത്യയുടെ പ്രതിരോധത്തിന് വേണ്ട ആയുധങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത് റാങ്കിംങ്ങിനെ തുണച്ചു . ഇന്ത്യയിലെ ഗവേഷകര്‍ പോര്‍വിമാനങ്ങള്‍ , യുദ്ധക്കപ്പലുകള്‍ , മിസൈലുകള്‍ , ന്യൂതന ടെക്നോളജികള്‍ വരെ വികസിപ്പിചെടുക്കുന്നുണ്ട് .
റാങ്ക് നിര്‍ണ്ണയിക്കുന്നതിനായി സൈനികരുടെ എണ്ണം , ആയുധങ്ങള്‍ , ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ , പ്രകൃതി വിഭവങ്ങള്‍ , പ്രാദേശികവ്യവസായം , മാനവവിഭവശേഷി എന്നിവയെല്ലാം വിലയിരുത്തപ്പെടുന്നു .
സൈനികരുടെ എന്നതില്‍ ചൈനയാണ് മുന്നില്‍ . ചൈനയ്ക്ക് 21.83 ലക്ഷവും , ഇന്ത്യയ്ക്ക് 13.62 ലക്ഷം സൈനികരുമുണ്ട് . മറ്റൊരു അയല്‍രാജ്യമായ പാകിസ്ഥാന് 6.37 ലക്ഷം സൈനികര്‍ മാത്രമേയുള്ളൂ .
Discussion about this post